Latest NewsKeralaNattuvarthaNews

‘മോദി വന്നശേഷം അയൽരാജ്യങ്ങളെ നാം വരുതിയിൽ വരുത്തി, ഇന്ത്യ വേറേ ലെവൽ ആയി’; കൃഷണകുമാർ

മോദി പ്രധാനമന്ത്രി ആയതിന് ശേഷം, ചിന്തിക്കാൻ കഴിയാത്ത വികസനം രാജ്യത്തു സാധ്യമായെന്ന് തിരുവന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി കൃഷണകുമാർ. മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി വന്നശേഷം, ചിന്തിക്കാൻ കഴിയാത്ത വികസനം രാജ്യത്തു സാധ്യമായി. അയൽരാജ്യങ്ങളെ നാം വരുതിയിൽ വരുത്തി. കോവിഡ് വാക്സീന്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയിൽനിന്നു വാങ്ങുന്നു. ഇന്ത്യ വേറേ ലെവൽ ആയി. കൃഷ്ണകുമാർ പറഞ്ഞു.

‘ഞാൻ ലീഡ് ചെയ്യുമെന്ന് രണ്ട് മാധ്യമങ്ങളുടെ സര്‍വേയിൽ വന്നതായി അറിഞ്ഞു. എനിക്കതിൽ ഒന്നും തോന്നുന്നില്ല. അതിനു പോസിറ്റീവ് ഭാഗവും നെഗറ്റീവ് ഭാഗവുമുണ്ട്. ജയിക്കും എന്നത് പോസിറ്റീവാണ്. നിക്ഷ്പക്ഷ വോട്ടുകൾ ജയംച്ച് തീരുമാനിക്കും. ഇടതും വലതും ഭരിച്ച് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ എന്നു കരുതിയാണ് നിക്ഷ്പക്ഷരായി നിൽക്കുന്നവർക്കു വോട്ടു ചെയ്യാൻ താൽപര്യം കുറയുന്നത്. അങ്ങനെ ഉള്ളവർക്കു മൂന്നാമതൊരു സാധ്യത ബി.ജെ.പിയിലൂടെ വന്നിരിക്കുന്നു’.

‘കുറേ നിഷ്പക്ഷ വോട്ടുകൾ ബി.ജെ.പിക്കു കിട്ടാനിടയുണ്ട്. രണ്ടും മൂന്നും സ്ഥാനത്തുള്ളവർക്കിടയിൽ വോട്ടുകച്ചവടത്തിനു സാധ്യത വർധിക്കുന്നു എന്നതാണ് സർവേയുടെ നെഗറ്റീവ് വശം. അങ്ങനെ പറഞ്ഞു കേൾക്കുന്നു. ഞാൻ സർവേയൊന്നും ശ്രദ്ധിക്കുന്നില്ല. സർവേ വന്നശേഷം ഒന്നു രണ്ടു മണിക്കൂർ കൂടുതൽ ജോലി ചെയ്യാൻ തീരുമാനിച്ചുവെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button