റാന്നി; ഹോളി ആഘോഷത്തിനിടെ അതിഥിത്തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു. ബിഹാർ ഈസ്റ്റ് ചമ്പാരൻ സ്വദേശി സെരൂപ് മുഖ്യ (40) ആണ് മരിച്ചിരിക്കുന്നത്. ഐത്തല ഭഗവതികുന്ന് അമ്പലംപടിക്കു സമീപമുള്ള ചെറുകിട ലോഡ്ജിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. മറ്റൊരു ലോഡ്ജിൽ താമസിക്കുന്ന സെരൂപ് സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിക്കാൻ എത്തിയതായിരുന്നു. തിങ്കളാഴ്ച രാത്രിയിലെ ആഘോഷത്തിനിടെ ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന് സമീപവാസിയുടെ പുരയിടത്തിലേക്കു വീഴുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം ഒപ്പമുള്ളവർ ഇക്കാര്യമറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് ഇയാൾ മരിച്ചു കിടക്കുന്നു കണ്ടത്. കെട്ടിടനിർമാണ സഹായിയായി ജോലി നോക്കുകയായിരുന്നു.
Post Your Comments