നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പരിപാടികളിൽ ബി.ജെ.പി വക്താവായ സന്ദീപ് വാര്യർ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഷൊർണൂർ മണ്ഡലത്തിൽ വേരോട്ടം ഉണ്ടാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ ഇതിനെത്തുടർന്ന് ഷൊർണൂരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം വന്നിട്ടുള്ളത്.
മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ പ്രചാരണ പരിപാടികളുടെ ഏകോപനമെല്ലാം ആർ.എസ്.എസ്സിന്റെ പ്രധാന നേതാക്കൾ നേരിട്ടാണ് നടത്തുന്നത്. എ.ബി.വി.പി ദേശീയ നേതാവ് ആയിരുന്ന നിതീഷിനാണ് മണ്ഡലത്തിന്റെ ചുമതല., ഏപ്രിൽ 3 ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രചാരണത്തിനായി ഷൊർണ്ണൂരിൽ എത്തുന്നുണ്ട്.
എൻ.ഡി.എ സ്ഥാനാർത്ഥിയായ വി.പി. ചന്ദ്രന് 2016 ൽ 28836 വോട്ടുകളാണ് ലഭിച്ചത്. ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കമുള്ള മണ്ഡലത്തിൽ സന്ദീപ് ജി വാര്യരും തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ രാഷ്ട്രീയ പോര് മുറുകുകയാണ്. ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി മമ്മിക്കുട്ടിയും, യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എച്ച്. ഫിറോസ് ബാബുവാണ്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലം കാത്തിരിക്കുന്നത്.
Post Your Comments