നന്ദിഗ്രാം: പശ്ചിമ ബംഗാള്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ തന്റെ ഗോത്രനാമത്തില്‍ വ്യക്തത വരുത്തി മമതാ ബാനര്‍ജി. നന്ദിഗ്രാമില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് താന്‍ ശാന്തില്യ ബ്രാഹ്മണ ഗോത്രത്തില്‍ പെടുന്നുവെന്ന് മമത എടുത്തുപറഞ്ഞത്. ബിജെപിയുമായുള്ള മല്‍സരം കടുത്തതോടെയാണ് മമത, ഗോത്രകാര്‍ഡുമായി രംഗത്തുവന്നത്.
”തിരഞ്ഞെടുപ്പ് ക്യാംപയിന്റെ ഭാഗമായി ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ പുരോഹിതന്‍ എന്നോട് എന്റെ ഗോത്രനാമം ചോദിച്ചു. അമ്മ, മാതൃഭൂമി, ജനം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രത്തിലെ പുരോഹിതനും ഇതേ ചോദ്യം ചോദിച്ചു. അതേ മറുപടി പറഞ്ഞു. ഞാന്‍ യഥാര്‍ത്ഥത്തില്‍ ശാന്തില്യ ഗോത്രക്കാരിയാണ്”- മതത ബാനര്‍ജി റാലിയില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു. ഭാഗവതപുരാണമനുസരിച്ച് ശാന്തില്യ ഗോത്തരം പ്രമുഖമായ എട്ട് ഗോത്രങ്ങളിലൊന്നാണ്. ശാന്തില്യ എന്ന പ്രമുഖ ഋഷിയില്‍ നിന്നാണ് ആ ഗോത്രം ഉദ്ഭവിച്ചത്. ബന്ദോപാധ്യായ, ബാനര്‍ജി, താക്കൂര്‍, മൈറ്റി, ബറ്റബ്യാല്‍, മന്ന, കുഷാരി, ബാര്‍ത്തകൂര്‍, ബോര്‍ത്താകൂര്‍ എന്നിവ ശാന്തില്യ ഗോത്രക്കാരാണ്.
Post Your Comments