NattuvarthaLatest NewsNews

വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

വടക്കാഞ്ചേരി; മെഡിക്കൽ കോളജിലെ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി കോട്ടയം കാഞ്ഞിരമറ്റം മൂത്തമാങ്കുഴിയിൽ മനുവിനെ(35) സിഐ പി.കെ.സാബുവിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നിന്നു പിടികൂടിയിരിക്കുന്നു. 2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്.

ഒളിവിൽ പോയ പ്രതി 4 വർഷമായി ഗൾഫിലും പിന്നീട് ബെംഗളൂരുവിലും ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പ്രതി കാഞ്ഞിരമറ്റത്തെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഇയാളെ പിടികൂടിയത്. എസ്ഐ സതീഷ്കുമാർ, സിപിഒമാരായ ജോബിൻ ഐസക്, ഗോകുലൻ, വനിതാ സീനിയർ സിപിഒ സിന്ധു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

പരാതിക്കാരിയായ യുവതിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും നിലവിലുണ്ട്. കോട്ടയം കറുകച്ചാൽ സ്റ്റേഷനിലും സമാന കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button