തിരുവനന്തപുരം : സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്.വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
നേരത്തെ സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ ഇടപാടിന് കോഴയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്. എന്നാൽ, സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകൾ ഒരേ ഹോൾസെയിൽ കടയിൽ നിന്നാണ് വാങ്ങിയത്. വിനോദിനി ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും സന്തോഷ് ഈപ്പൻ വാങ്ങിയത് സ്റ്റാച്യുവിൽ നിന്നുമാണ്. ഇരു ഫോണുകളും സ്പെൻസർ ജംങ്ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ് വിതരണം ചെയ്തത്.
ഹോൾസെയിൽ കടക്കാരൻ വിവരങ്ങൾ നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
Post Your Comments