Latest NewsNewsIndia

സ്ത്രീകളെ പറ്റി അസഭ്യം, ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹാസം; അഭിഭാഷകനെ കൊലപ്പെടുത്തി സഹോദരങ്ങള്‍

നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തിരിച്ചറിഞ്ഞത്.

ലഖ്‌നൗ: ലൈംഗിക ശേഷിയില്ലാത്തവരെന്ന് അപമാനിച്ച അഭിഭാഷകനെകൊലപ്പെടുത്തി സഹോദരന്‍മാര്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. അഭിഭാഷകനായ നിതിന്‍ തിവാരിയാണ് സഹോദരങ്ങളുടെ കൊലയ്ക്ക് ഇരയായത്.

നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തിരിച്ചറിഞ്ഞത്. നിതിന്റെ മുന്‍ അയല്‍വാസികളായിരുന്ന പ്രവീണ്‍ കുമാര്‍ അഗര്‍വാള്‍,വിപിന്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് കൊലപാതകം നടത്തിയത്.  മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ പറ്റി അസഭ്യം പറയുന്നതുകൊണ്ടുമാണ് അഭിഭാഷകനെ കൊലപ്പെടുത്തിയതെന്നാണ് സഹോദരങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി.

അന്വേഷണത്തിനിടയിൽ ഉന്നാവോയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ശരീരം നിതിന്റേതാണ് എന്ന വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button