ബെർലിൻ : കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസർ കുട്ടികളിലും ഫലപ്രദമെന്ന് കമ്പനി. 12 വയസ് മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളിൽ ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു. 100 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. 12 വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള യുഎസിലെ 2260 വോളണ്ടിയർമാരിലാണ് വാക്‌സിൻ പരീക്ഷിച്ചത്.
Read Also : ഡോളർ കടത്ത് കേസ് : സ്പീക്കർ പി. ശ്രീരാമകൃഷ്ണന് വീണ്ടും നോട്ടീസ് അയച്ച് കസ്റ്റംസ്
വാക്‌സിൻ കുത്തിവെച്ചവരിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മുതിർന്നവർക്ക് സമാനമായ രീതിയിൽ ചില പാർശ്വഫലങ്ങളുണ്ടായി. യുവാക്കളെ അപേക്ഷിച്ച് കൗമാരക്കാരിൽ കൊറോണ പ്രതിരോധ ആന്റിബോഡികൾ കൂടുതലായി കാണുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായിട്ടുള്ളത്. ഈ പഠനഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാലാടിസ്ഥാനത്തിൽ വാക്‌സിന്റെ ഫലപ്രാപ്തി കണ്ടെത്താനായി വോളണ്ടിയർമാരെ രണ്ട് വർഷത്തോളം നിരീക്ഷിക്കും.
Post Your Comments