Latest NewsIndiaNews

യാതൊരു കാരണവുമില്ലാതെ തനിക്ക് സെക്‌സ് നിഷേധിക്കുന്നു, പ്രവാസി യുവാവിനെതിരെ ഭാര്യയുടെ പരാതി

പുറത്തുവന്നിരിക്കുന്നത് അവിശ്വസനീയ വിവരങ്ങള്‍

അഹമ്മദാബാദ് : പ്രവാസിയായ ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ പരാതി. യാതൊരു കാരണവുമില്ലാതെ തനിക്ക് സെക്‌സ് നിഷേധിക്കുന്നതായി അവര്‍ പരാതിയില്‍ പറയുന്നു. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടി യുവതി പരാതി നല്‍കിയിരിക്കുന്നത്. അദലാജ് പൊലീസിന് ലഭിച്ച പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്.

Read Also : ധർമ്മജൻ കുറച്ച് സീരിയസ് ആണ്, രാഷ്ട്രീയം തമാശക്കളി അല്ല; കോമഡിയുടെ വേദി ഇതല്ലെന്ന് ധർമ്മജൻ

2016 ലാണ് യുവതി പ്രവാസിയായ യുവാവിനെ വിവാഹം കഴിച്ചത്. 2017 മാര്‍ച്ചില്‍ യുവതി ദുബായിലുള്ള ഭര്‍ത്താവിനരുകിലെത്തി. എന്നാല്‍ വിദേശത്ത് വച്ച് ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും യുവതിയുടെ പരാതിയിലുണ്ട്.

വീട്ടില്‍ ബിയറുമായെത്തുന്ന ഭര്‍ത്താവ് തന്നോട് കുടിക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും, മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കുവാനായി നല്‍കുമെന്നും ആരോപിക്കുന്നു. സ്ത്രീധനത്തെ ചൊല്ലി തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവ് ഒരു വര്‍ഷത്തോളമായി തനിക്ക് സെക്‌സ് നിഷേധിച്ചിരുന്നതായും 34 വയസുള്ള യുവതി പരാതിയില്‍ ആരോപിക്കുന്നു. മകള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്‍പ്പടെ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്പോള്‍, തന്റെ മാതാപിതാക്കളോട് ചോദിക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഈ മാസം ഭര്‍ത്താവുമൊത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നാട്ടിലെത്തിയ ഉടനെ തന്നെ യുവാവ് ഭാര്യയെ അവരുടെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് ദുബായിലേക്ക് തിരികെ പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button