ജമ്മു: കശ്മീരികളെ ഭാരതീയത പഠിപ്പിക്കാനുളള സമയമായെന്ന് ബിജെപി നേതാവ്. കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശവുമായി കവിന്ദര്‍ ഗുപ്ത. മുന്‍കാലത്ത് കശ്മീരില്‍ പതായുയര്‍ത്താനോ ഭാരതമാതാവിനെ പ്രകീര്‍ത്തിക്കാനോ ഒരാളപ്പോലെ കിട്ടിയിരുന്നില്ല. ഇത് അത്തരക്കാരെ ഭാരതീയ പഠിപ്പിക്കാനുള്ള സമയമാണ്. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ത്രിവര്‍ണപതാക കെട്ടാനുള്ള തീരുമാനത്തെ പിന്താങ്ങിയായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ കശ്മീരിലെ കല്ലെറിയല്‍ നിന്നു. കര്‍ഫ്യൂവും ഇല്ലാതായി. ഇനി കശ്മീരികളെ ഭാരതീയത എന്താണെന്ന് പഠിപ്പിക്കണം.
Read Also: തമിഴ്‌നാട്ടിൽ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന് സംശയമൊന്നുമില്ലെന്ന് സ്റ്റാലിൻ
എന്നാൽ ഇന്ത്യന്‍ പതാക നമ്മുടെ അഭിമാനമാണ്, അപമാനമാണ്. കശ്മീരിന്റെ സംസ്ഥാന പതാക ഉയര്‍ത്തുന്നത് തെറ്റാണ്. ആ സങ്കല്‍പ്പം തന്നെ അവസാനിച്ചു- sകവിന്ദര്‍ പറഞ്ഞു. 70 വര്‍ഷമായിട്ടും ഭാരത് മാതാകി ജെയ് വിളിക്കുന്ന, പതാക ഉയര്‍ത്തുന്ന ഒരാള്‍പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. സമാനമായ ഉത്തരവ് അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മീഷണറും പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments