Latest NewsKeralaNews

ലോറി മറിഞ്ഞ് അപകടം;ഡ്രൈവർ മരിച്ചു

പീരുമേട്; നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്നാട് തേനി സ്വദേശി നവനീത് കൃഷ്ണനാണ് (42) അപകടത്തിൽ മരിച്ചിരിക്കുന്നത്. ഞായർ രാത്രി കുമളി – കോട്ടയം റോഡിലെ അമലഗിരിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ വച്ചു ബ്രേക്ക് നഷ്ടപ്പെട്ട ലോറി റോഡിലെ ഭിത്തിയിൽ ഇടിച്ച ശേഷം വട്ടം മറിയുകയായിരുന്നു ഉണ്ടായത്.

അപകടം കണ്ട് ഓടിയെത്തിയവർ നവനീത് കൃഷ്ണനെ ലോറിയിൽ നിന്നു പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി സാധിച്ചില്ല. തമിഴ്നാട്ടിൽ നിന്നു കായംകുളത്തേക്കു പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്നു ലോറി. ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന സഹായി വണ്ടിപ്പെരിയാറിൽ വച്ചു മറ്റൊരു ലോറിയിലേക്കു മാറിയതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

അപകടം സംഭവിക്കുന്നതിനു കിലോമീറ്ററുകൾക്കപ്പുറത്ത് വച്ചു തന്നെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിരിക്കാമെന്നാണു പൊലീസ് നിഗമനം. അമിതവേഗത്തിൽ പാഞ്ഞ ലോറി നിയന്ത്രിക്കാൻ ഡ്രൈവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതാകാമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button