COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 56,211 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 56,211 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നത്.

271 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 1,62,114 ആയി ഉയർന്നു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളും. കഴിഞ്ഞ രണ്ട് ദിവസമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button