കണ്ണൂര്‍ : ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മുതിർന്ന സി പി എം നേതാവ് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നു’ ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജന്‍. എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീര്‍ഘകാലം സിപിഐം കണ്ണൂര്‍ ജില്ല സെക്രട്ടറിയായും തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. 1991-ല്‍ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016-ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments