ലോകകപ്പ് യോഗ്യത റൗണ്ടിൽ സെർബിയക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ എറിഞ്ഞു കളഞ്ഞ ആം ബാൻഡ് ലേലത്തിന് വെച്ചു. സെർബിയയിലാണ് ആം ബാൻഡ് ലേലത്തിന് വെച്ചത്. സെർബിയയുമായ നടന്ന മത്സരത്തിൽ റഫറി വിജയ ഗോൾ നിഷേധിച്ചതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന് വെച്ചത്. ഇരു ടീമുകളും സമനിലയിൽ (2-2) നിൽക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ ക്രിസ്റ്റിയാനോ ഗോൾ കീപ്പർ ദിമിത്രോവിന്റെ തലയ്ക്കു മീതെ പന്തടിച്ചുകയറ്റി. എന്നാൽ ഡിഫൻഡർ സ്റ്റെഫാൻ മിത്രോവിച്ച് പന്ത് ഗോൾ ലൈൻ കടക്കും മുമ്പ് ക്ലിയർ ചെയ്‌തെന്ന് റഫറി വിധിയെഴുതി. പന്ത് ഗോൾ വര കടന്നെന്ന് വീഡിയോകളിൽ വ്യക്തമായിരുന്നു. റഫറി ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ ആം ബാൻഡ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ടു. തുടർന്ന് മത്സരശേഷം ഡച്ച് റഫറി ഡാനി മക്കലി ഡ്രസിങ് റൂമിലെത്തി മാപ്പ് പറഞ്ഞെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പറഞ്ഞിരുന്നു.
Post Your Comments