
ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ജല്‍ ജീവന്‍ പദ്ധതി. നാല് കോടി വീടുകള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കിയതായി ജല്‍ ശക്തി മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 7.24 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നത്. സംസ്ഥാനത്ത് 100 ശതമാനം പൈപ്പ് കണക്ഷന്‍ നല്‍കിക്കൊണ്ട് ഗോവ മുന്നില്‍ നില്‍ക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also : ‘ലൗ ജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യം, പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരും മറക്കില്ല
2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളത്തിനായി പൈപ്പ് കണക്ഷന്‍ എത്തിച്ചുനല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വീടുകളിലും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്‍ വെള്ളത്തില്‍ നിന്നും പകരുന്ന രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധജലം വിതരണ ചെയ്യാനായി കാമ്പെയിനും ആരംഭിച്ചിരുന്നു.
Post Your Comments