MollywoodLatest NewsCinemaBollywoodNewsEntertainmentKollywoodMovie Gossips

പുത്തൻ ലംബോര്‍ഗിനി സ്വന്തമാക്കി പ്രഭാസ്; വില കേട്ട് അന്തംവിട്ട് ആരാധകർ

ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷംഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് പ്രഭാസ്. പ്രഭാസിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ലംബോര്‍ഗിനി കാറിനെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ ബ്രൈറ്റ് ഓറഞ്ച് നിറമുള്ള അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ലംബോര്‍ഗിനിയുടെ അൾട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്‍റഡോര്‍. 2011ലെ ജനീവ മോട്ടോർ ഷോയിലാണ് അവെന്റഡോർ ആദ്യം എത്തിയത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.6 സെക്കന്‍ഡുകള്‍ മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി ഓടുകയാണ് പ്രഭാസിന്റെ ലംബോർഗിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button