Latest NewsCarsNewsAutomobile

കൊറോണ വൈറസ് : കാർ നിർമാണം താല്‍ക്കാലികമായി നിര്‍ത്തി പ്രമുഖ കമ്പനി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രമുഖ ഇറ്റാലിയന്‍ ആഡംബര കാർ നിർമാതാക്കളായ ലംബോര്‍ഗിനി കാർ നിർമാണം താത്കാലികമായി നിർത്തുന്നു. ഇറ്റലിയിലെ പ്ലാന്റ് മാര്‍ച്ച് 25 വരെ താല്‍ക്കാലികമായി അടച്ചിടുന്നതായിരിക്കുമെന്നു ലംബോര്‍ഗിനി പ്രസ്താവനയിലൂടെ അറിയിച്ചു.

ജനങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തമാണ് ഈ നടപടിക്ക് പിന്നിൽ. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നു ലംബോര്‍ഗിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാനോ ഡൊമെനിക്കലി പ്രസ്താവനയിലൂടെ പറഞ്ഞു. അതേസമയം ലംബോര്‍ഗിനിയുടെ സൂപ്പര്‍ കാറുകളുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായചൈനയില്‍ വൈറസ് ഉത്ഭവിക്കുകയും വാഹനങ്ങളുടെ ആവശ്യം കുറയുകയും ചെയ്തതും പ്ലാന്റുകള്‍ പൂട്ടാനുള്ള നീക്കത്തിന് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button