![](/wp-content/uploads/2020/11/devan.jpg)
സിനിമാ ജീവിതത്തിൽ ആദ്യമായി ചെയ്ത വില്ലൻ വേഷത്തെ കുറിച്ച് മനസ് തുറന്ന് നടൻ ദേവൻ. സുന്ദരനായ നായകന്‍ എന്ന ഇമേജ് നില്‍ക്കുമ്പോഴാണ് വില്ലന്‍ വേഷത്തിലേക്ക് വിളി വന്നതെന്നും അന്ന് പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നുവെന്നും ദേവൻ പറയുന്നു.
Also Read:ഏക സിവിൽ കോഡ് നടപ്പിലാക്കണം ; സുരേഷ് ഗോപി
എന്നെ പോലെ ഒരാളുടെ മുഖം വില്ലന്‍ ഇമേജിന് ഒക്കെ ആകുമോ എന്ന് ചോദിച്ചപ്പോള്‍ തന്നോട് ഹരിഹരന്‍ പറഞ്ഞ വാക്കുകളെ കുറിച്ചും ദേവന്‍ ഓര്‍ത്തെടുക്കുകയാണ്. ‘ഹരിഹരന്‍ സാറിന്റെ ‘അമൃതം ഗമയ’ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ഒരു വില്ലന്‍ വേഷം ചെയ്യുന്നത്. ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ‘ഈ മുഖം വെച്ചിട്ട് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും’ എന്നതായിരുന്നു.
‘നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടുന്നത്, നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം ആ വില്ലനിസം വരേണ്ടത്’, എന്നായിരുന്നു ഹരിഹരന്‍ വ്യക്തമാക്കിയത്. സംവിധായകൻ്റെ വാക്കുകളാണ് ആ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യാൻ ദേവന് ആവേശം നൽകിയത്. സിനിമയും നടനുമൊപ്പം ദേവൻ്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
Post Your Comments