Latest NewsNews

ഒൻപത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ആളാണ് വിപ്ലവത്തെക്കുറിച്ച് പറയുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനമാണ് വി ടി ബൽറാം പങ്കുവെച്ചിരിക്കുന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്നും തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം എല്‍ എയുമായ വി ടി ബല്‍റാം. ഏഴ് പേരെയാണ് പിണറായി സര്‍ക്കാര്‍ എന്‍കൗണ്ടര്‍ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Also Read:പാര്‍ലമെന്ററി രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കാനൊരുങ്ങി എകെ ആന്റണി; കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ആർക്ക്?

‘പഴയകാല വിപ്ലവകാരികളെ കുറിച്ച്‌ ഓര്‍ക്കുന്ന ആളുകളാണ്  ഒൻപത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.’- വി ടി ബല്‍റാം പറഞ്ഞു.
നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്ബ് മന്നോട്ട് പോകുന്നതെന്നും, വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും ബല്‍റാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button