നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയിൽ ചെയ്തതിൻ്റെ ഫലം അനുഭവിക്കേണ്ടി വരുമോയെന്ന ഭയം എൽ ഡി എഫിനെ വിടാതെ പിന്തുടരുന്നുണ്ട്. ശബരിമലയിലെ ആചാരലംഘനത്തിന് സർക്കാർ കൂട്ടുനിന്നതോടെ ബഹുഭൂരിപക്ഷം ഹിന്ദുക്കൾക്കും അവരുടെ മതവികാരം വ്രണപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് ആശയം പിന്തുടരുന്നവർ പോലും വിഷയത്തിൽ സർക്കാരിനെതിരെ നിലകൊണ്ടിരുന്നു. ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രം സാമ്പത്തിക സ്രോതസ് ആയിരുന്നില്ല. കേരളത്തിന്റെ പണപ്പെട്ടി കൂടിയായിരുന്നു ശബരിമലയെന്ന് പിണറായി സർക്കാർ തിരിച്ചറിഞ്ഞത് ആചാരലംഘനത്തിനു ശേഷമായിരിക്കും.
ഹിന്ദുവിന്റെ ആത്മീയതയോടൊപ്പം കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ നട്ടെല്ല് കൂടിയായിരുന്നു ശബരിമല വിധി നടപ്പിലാക്കിയതോടെ ചവുട്ടിയൊടിച്ചത്. ജാതി,മത ഭേദമന്യേ ഉള്ള കച്ചവടക്കാരുടെ ജീവിതമാണ് അടിച്ചു തകർത്തത്. മൂന്നു വർഷമായി ശബരിമലയിലൂടെ കിട്ടേണ്ട വരുമാനം കിട്ടാതെ ഖജനാവ് കാലിയാണ്. സർക്കാർ കടമെടുത്ത് മുടിയുന്നതിൻ്റെ പ്രധാനകാരണം ഖജനാവ് കാലിയാണെന്നതാണ്. ഖജനാവിൽ പണമൊഴുകിയിരുന്നത് പ്രധാനമായും ശബരിമലയിൽ നിന്നായിരുന്നു.
Also Read:ലോകരാജ്യങ്ങൾക്കിടയിൽ തലഉയർത്തി ഇന്ത്യ.. ഇനി ബഹുരാഷ്ട്ര വ്യോമാഭ്യാസത്തില് പങ്കാളി
ശബരിമലയിൽ ആചാരലംഘനം നടക്കുന്നതു വരെ അഞ്ചര കോടിയോളം ഭക്തരാണ് ശബരിമല തീർത്ഥാടനത്തിന് വന്നു കൊണ്ടിരുന്നത്. ളാഹ മുതൽ പമ്പ വരെയുള്ള ചെറിയ കച്ചവടക്കാരിൽ ഒരു പ്രത്യേകമതവിഭാഗത്തിൽ പെട്ടവർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മണ്ഡലകാലം ഇവർക്കൊരു ആഘോഷക്കാലം തന്നെയാണ്. ഇക്കൂട്ടർക്ക് കച്ചവടം ലാഭമാകുന്നത് മണ്ഡലകാലത്താണ്. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമില്ല. കഴിഞ്ഞ മൂന്നു വർഷമായി ചെറിയ കച്ചവടക്കാരായ ഇക്കൂട്ടരുടെ ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണ്. മറ്റ് തൊഴിൽ മാർഗങ്ങൾ തേടേണ്ടി വന്നിരിക്കുകയാണ് ഇവർ.
നാലു കോടിയോളം അയ്യപ്പ ഭക്തർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരാണ്. അവർ കുറഞ്ഞത് ഇരുപതിനായിരം കോടി രൂപയാണ് കേരളത്തിലെ കച്ചവടക്കാർക്ക് കൊടുക്കുന്നതെന്നാണ് കണക്കുകൾ. കുറഞ്ഞത് 4 ദിവസമെങ്കിലും ഇവർ ഇവിടെ താമസിക്കും. ഇതിലൂടെ സമീപത്തുള്ള ഹോട്ടലുകൾ, പച്ചക്കറി – പലവ്യജ്ഞന കടകൾ തുടങ്ങിയവ നടത്തുന്നവർക്കും ലാഭമുണ്ടാകും. നല്ല കച്ചവടമാണ് ലഭിക്കുക. ഹിന്ദുവിന്റെ ആത്മീയതയ്ക്ക് മാത്രമേറ്റ മുറിവല്ല, ആചാരലംഘനം. സാമ്പത്തിക മേഖലയ്ക്ക് തന്നെ ഏറ്റ തിരിച്ചടിയായിരുന്നു അത്. വൃശ്ചികം ഒന്നു മുതൽ മകരം ഒന്നു വരെയുള്ള രണ്ടു മാസമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്. ശബരിമല കേരളത്തിന്റെ പണപ്പെട്ടിയാണ് എന്ന സത്യം സർക്കാരും സർക്കാർ തീരുമാനത്തെ പിന്താങ്ങുന്നവരും തിരിച്ചറിയുന്നില്ല.
Also Read:ഇരട്ടവോട്ട്; നിർണായക ഇടപെടലുമായി ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ നിർദേശം
വൃശ്ചികം ഒന്ന് മുതൽ മകരം ഒന്നു വരെയുള്ള അറുപത് ദിവസം കൊണ്ട് കേരളത്തിൽ വിൽക്കുന്നത് ഇരുപത് കോടി തോർത്തുകളും ആറര കോടി മുണ്ടുകളുമാണ്. ചന്ദനതിരിയായും മറ്റ് പൂജാ വസ്തുക്കളായും കോടാനുകോടി രൂപയുടെ കച്ചവടമാണ് ശബരിമല തീർത്ഥാടന കാലത്ത് നടക്കുന്നത്. ശബരിമല തീർത്ഥാടനം തകർന്നാൽ തകരുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രം സാമ്പത്തിക ഘടനയാണെന്ന് കരുതരുത്. കേരളത്തിൻ്റെ ഖജനാവ് കാലിയാകാൻ കാരണമായതും ആചാരലംഘനം തന്നെയെന്ന് പറയാം. ഇതുകൊണ്ടൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ ജനവിധി തിരിഞ്ഞുകൊത്തുമോയെന്ന ഭയം ഇടതുപക്ഷത്തിനകത്തുള്ളത്.
Post Your Comments