ദുബൈ: ബഹുരാഷ്ട്ര സംയുക്ത വ്യോമാഭ്യാസത്തില്‍ പങ്കാളിയായി ഇന്ത്യ. യു.എ.ഇയില്‍ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തത്തില്‍ സംഘടിപ്പിച്ച സംയുക്ത വ്യോമാഭ്യാസത്തിലാണ് ഇന്ത്യ ഭാഗമായത്. യു.എ.ഇ-ഇന്ത്യ സൈനിക സഹകരണം ശക്തിപ്പെടുന്നതിന്റെ പ്രതിഫലനമെന്ന നിലയിലാണ് ‘ഡിസേര്ട് ഫ്ലാഗ്-IV’ എന്ന ആറാമത് ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിന്റെ ഭാഗമാകാന്‍ വ്യോമസേനക്ക് അവസരം ലഭിച്ചത്. സുഗോയ് യുദ്ധവിമാനവുമായാണ് മാര്‍ച്ച് നാലു മുതല്‍ 27 വരെ നടന്ന പരീക്ഷണപ്പറക്കലില്‍ സേന പങ്കാളിയായത്. സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളും അഭ്യാസത്തില്‍ പങ്കെടുത്തു. ജോര്ഡന്, ഗ്രീസ്, ഖത്തര്‍, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ സേനാവിഭാഗങ്ങള്‍ നിരീക്ഷകരായും സന്നിഹിതരായിരുന്നു.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ
എന്നാൽ ചടങ്ങുകള്‍ക്കുശേഷം വ്യോമസേനാംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മികച്ച സഹകരണവും ആതിഥേയത്വവും നല്കിയ യു.എ.ഇ വ്യോമസേനക്ക് നന്ദിയറിയിക്കുന്നതായി ഇന്ത്യന്‍ എയര്‍ഫോഴ്സ് ട്വിറ്ററില്‍ കുറിച്ചു. വിവിധ സൗഹൃദരാജ്യങ്ങള്‍ പരസ്പരം സൈനികരീതികളും ആശയങ്ങളും കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡിസേര്ട് ഫ്ലാഗ് സംഘടിപ്പിച്ചുവരുന്നത്. ഇന്ത്യയുമായി സമീപകാലത്ത് യു.എ.ഇയുടെ സൈനിക-സുരക്ഷ സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ അബൂദബിയില്‍ നടന്ന നാവികസേന പ്രദര്‍ശനത്തിലും ഇന്ത്യ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ സൈനിക മേധാവി യു.എ.ഇ സന്ദര്‍ശിക്കുകയും ഉന്നത സൈനിക നേതൃത്വവുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു.
Post Your Comments