ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥൻ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലർ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന് പീറിന് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നു.
ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയർപേഴ്സൺ ഫരീദ ഖാന് അധ്യക്ഷയായ യോഗത്തിന് നേര്‍ക്കായിരുന്നു ഭീകരർ ആക്രമണം നടന്നിരിക്കുന്നത്. ഫരീദ ഖാനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു.
പ്രദേശം അടച്ച സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടു ഭീകരർ തൊട്ടടുത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. സൈന്യം നടപടികൾ തുടരുകയാണ്.
Post Your Comments