ശ്രീനഗർ: ശ്രീനഗറിലെ നൗഹട്ട മേഖലയിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം.രാജ്യം 70–ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നതിനിടെയാണ് ജമ്മു കശ്മീരിലും അസമിലും ഭീകരാക്രമണം ഉണ്ടായത്.അസം ലായ്പൂരി സൈനിക ക്യാംപിൽ നാലിടത്തു സ്ഫോടനമുണ്ടായി.കശ്മീരിലെ സി ആർ പി എഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴു സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സ്‌റ്റേഡിയത്തിനടുത്താണ് ആക്രമണമുണ്ടായത്.ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്ന വേളയിലാണ് ആക്രമണം നടന്നത്. ആക്രമണ ഭീഷണി ഉള്ളതിനെ തുടര്‍ന്ന് കശ്മീരിലും ഡല്‍ഹിയിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Post Your Comments