സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ നിരവധി തവണ ഒറ്റയ്ക്ക് ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. സന്ദീപിൻ്റെ കട ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എത്തിയത് സമ്മാനം സ്വീകരിച്ച ശേഷമായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്.
സന്ദീപിന്റെ ‘കാർബൺ ഡോക്ടർ’ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തി സന്ദീപും സരിത്തുമായി അടുപ്പത്തിലായ സ്പീക്കർ സ്റ്റാർട്ടപ് മിഷൻ മുഖേന സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ സൗജന്യമായി ഒന്നും ചെയ്യാറില്ലെന്നു പറഞ്ഞതിനെ തുടർന്ന് സന്ദീപും സരിത്തും കൂടി വിലകൂടിയ വാച്ച് സമ്മാനം നൽകിയാണു ക്ഷണിച്ചതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
Also Read:സുബിറയെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം; അന്വേഷണത്തിൽ പുരോഗതിയില്ല
നേരത്തേ, സ്പീക്കർ തന്നെ നിരവധി തവണ ഒറ്റയ്ക്ക് ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. താൻ അത് നിരസിച്ചതിനാൽ തന്നെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തി. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്, ഇവിടെക്കാണ് തന്നെ പല തവണ ക്ഷണിച്ചതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
എന്നാൽ, സ്വപ്നയുടെ മൊഴി സ്പീക്കർ തള്ളിക്കളയുകയാണ് ചെയ്തത്. മൊഴിയുടെ രൂപത്തിൽ എന്തു തോന്നിയവാസവും എഴുതിപ്പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നതു ജനാധിപത്യ രാജ്യത്തിനു നല്ലതല്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Post Your Comments