KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ് : കൊല്ലം ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്ത്

കൊല്ലം ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 7 എണ്ണം എല്‍ഡിഎഫിനും 3 എണ്ണം യുഡിഎഫിനും ഒരു എണ്ണത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പവുമായിരിക്കും എന്നാണ് പ്രവചനം.

Read Also : തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനത്തിനുള്ളില്‍ വീണ് അല്‍ഫോന്‍സ്​ കണ്ണന്താനത്തിന് പരിക്ക്

കരുനാഗപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി ആര്‍ മഹേഷാണ് മുന്നില്‍. 45 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ ഫലം. എല്‍ഡിഎഫിന്റെ ആര്‍ രാമചന്ദ്രന് 43 ശതമാനം വോട്ട് ലഭിക്കും.

ചവറ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഷിബു ബേബി ജോണിനാണ് ജയസാധ്യത കല്‍പിക്കുന്നത്. ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ യുഡിഎഫിന്റെ വി സുജിതിനെ തോല്‍പ്പിക്കുകയെന്നും സര്‍വേ പറയുന്നു.

കുന്നത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ ഉല്ലാസ് കോവൂരിനാണ് ജയസാധ്യത. 43 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോവൂര്‍ കുഞ്ഞുമോന് 42 ശതമാനം വോട്ട് ലഭിക്കും.

കൊട്ടാരക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിലെ കെ എന്‍ ബാലഗോപാല്‍ ജയിക്കും. ഇദ്ദേഹത്തിന് 43 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിലെ ആര്‍ രശ്മിക്ക് 39 ശതമാനം വോട്ട് കിട്ടും.

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാര്‍ ആണ് വിജയിക്കുകയെന്നാണ് പ്രവചനം. യുഡിഎഫിന്റെ ജ്യോതി കുമാര്‍ ചാമക്കാലയെ ഏഴ് ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് തോല്‍പിക്കുകയെന്നും സര്‍വേ.

പുനലൂരില്‍ എല്‍ഡിഎഫിന്റെ പി എസ് സുപാല്‍ വിജയിക്കുമെന്നും സര്‍വേ. ആറ് ശതമാനത്തിന്റെ വ്യത്യാസം യുഡിഎഫിന്റെ അബ്ദുറഹ്മാന്‍ രണ്ടത്താണിയുമായി ഇദ്ദേഹത്തിനുണ്ട്.

ചടയമംഗലത്ത് എല്‍ഡിഎഫിന്റെ ജെ ചിഞ്ചു റാണിക്കാണ് ജയസാധ്യതയുള്ളത്. 45 ശതമാനം വോട്ട് ഇവര്‍ക്ക് ലഭിക്കും. യുഡിഎഫിന്റെ എം എം നസീറിന് 37 ശതമാനം വോട്ട് ലഭിക്കും.

കുണ്ടറയില്‍ എല്‍ഡിഎഫിന്റെ ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കാണ് നറുക്ക് വീഴുകയെന്നും പ്രവചനം. പി സി വിഷ്ണുനാഥുമായി പത്ത് ശതമാനത്തിന്റെ വോട്ട് വ്യത്യാസം ആണ് പ്രവചിക്കുന്നത്.

കൊല്ലം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിലെ എം മുകേഷും യുഡിഎഫിന്റെ ബിന്ദു കൃഷ്ണയും ഒപ്പത്തിനൊപ്പമാണ്.

ഇരവിപുരത്ത് എല്‍ഡിഎഫിന്റെ എം നൗഷാദ് വിജയിക്കും, 46 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ ഫലം. 38 ശതമാനം യുഡിഎഫിന്റെ ബാബു ദിവാകരന്‍ സ്വന്തമാക്കും.

ചാത്തന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ജി എസ് ജയലാല്‍ വിജയിക്കും. 45 ശതമാനം വോട്ട് ഇദ്ദേഹത്തിന് കിട്ടും. യുഡിഎഫിന്റെ എന്‍ പീതാംബര കുറുപ്പിന് 33 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ കണക്കുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button