Latest NewsNewsIndia

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം, അനന്തനാഗിൽ ഇനി എല്ലാ സർക്കാർ മന്ദിരങ്ങളിലും ത്രിവർണ്ണ പതാക സ്ഥാപിക്കാൻ നിർദ്ദേശം

ജമ്മുകശ്മീലെ അനന്തനാഗിൽ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണമെന്ന് നിർദ്ദേശം. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തീരുമാനം നടപ്പാക്കണമെന്നാണ് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടത്. ദേശീയ പതാകാ ചട്ടം 2002 അനുസരിച്ചുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

‘ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എല്ലാ സർക്കാർ സംവിധാനങ്ങളും ഇന്ത്യയുടെ ഭരണഘടനയെ മാനിച്ചാണ് പ്രവർത്തിക്കേണ്ടത്. ഔദ്യോഗികമായി സർക്കാർ തലത്തിലെ ചിഹ്നങ്ങൾ എല്ലാ കാര്യാലയങ്ങളിലും പതിക്കേണ്ടതാണ്. അതിനൊപ്പം എല്ലാ സർക്കാർ മന്ദിരങ്ങളുടേയും തിരിച്ചറിയൽ അടയാളമായി ഇന്ത്യയുടെ ദേശീയ പതാകയാണ് പാറേണ്ടത്’. അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

ഇതോടെ അനന്തനാഗിലെ ബ്ലോക് തലം മുതൽ മുകളിലോട്ടുള്ള എല്ലാ സർക്കാർ കാര്യാലയങ്ങളിലും ഇനി ത്രിവർണ്ണപതാക ഉയരും. എല്ലാ ജില്ലാ മേധാവികളും ദേശീയ പതാക ഉയർത്തുന്നതുമായ ബന്ധപ്പെട്ട ഓരോ ദിവസത്തേയും പുരോഗതി ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button