KeralaLatest NewsNews

സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 20 രൂപയും കുറഞ്ഞു. 4,170 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

Read Also: ‘നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണം’: സുരേഷ് ഗോപി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച്ച സ്വർണ്ണവിലയിൽ 240 രൂപയുടെ കുറവാണ് ഉണ്ടായത്. പവന് 33,360 രൂപയും ഗ്രാമിന് 4170 രൂപയുമായിരുന്നു വെള്ളിയാഴ്ച്ചത്തെ സ്വർണ്ണ നിരക്ക്. പിന്നീട് ശനിയാഴ്ച്ച പവന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,520 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.

Read Also: സുബിറയെ കാണാതായിട്ട് ഇന്നേക്ക് 20 ദിവസം; അന്വേഷണത്തിൽ പുരോഗതിയില്ല

ദിവസങ്ങൾക്ക് മുൻപ് സ്വർണ്ണ വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. പവന് 33,160 രൂപയായിരുന്നു അന്നത്തെ വില. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്.

Read Also: ഒൻപത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ആളാണ് വിപ്ലവത്തെക്കുറിച്ച് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button