Latest NewsIndiaNews

മന്ത്രവാദിയുടെ വാക്കുകേട്ട് നിധിയ്ക്ക് വേണ്ടി കുഴികുത്തിയ രണ്ടുപേർ വിഷവായു ശ്വസിച്ചു മരിച്ചു

ചെന്നൈ: നിധി തേടി 50 അടിയോളം കുഴിച്ചു .ആഴമേറിയ കുഴിയില്‍ നിന്നും വിഷവാതകം ശ്വസിച്ച്‌ രണ്ട് പേര്‍ മരിച്ചു.രഘുപതി (47), നിര്‍മ്മല്‍ ഗണപതി (19) എന്നിവരാണ് മരിച്ചത്.കോളനിയിലെ മുത്തയ്യയുടെ വീട്ടുപറമ്ബിലാണ് സംഭവം .കൂടാതെ വിഷ വായു ശ്വസിച്ചു ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലന്‍ എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ പാളയംകോട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read:സൗദി അറേബ്യയിൽ ഇനി മരുഭൂമികൾ ഉണ്ടാവില്ല ; 1000 മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള ചരിത്രനീക്കം

അതേസമയം സംഭവത്തില്‍ വീടിന് പിറകിലെ പറമ്ബില്‍ നിധിയുണ്ട് എന്ന് മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച്‌ മുത്തയ്യ ആറ് മാസമായി നിധി കണ്ടെത്താനുള്ള ശ്രമംനടത്തിയിരുന്നു . അതേസമയം മറ്റുള്ളവരെ ഉപയോഗിച്ചായിരുന്നു ഇയ്യാള്‍ കുഴിയെടുത്തിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസംമഴ പെയ്തിരുന്നു .തുടര്‍ന്ന് കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച്‌ ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷവായു ശ്വസിച്ച്‌ മരണപ്പെട്ടത്. സംഭവത്തില്‍ മലയാളിയായ മന്ത്രവാദിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button