കൊച്ചി: എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. വടക്കൻ പറവൂരിൽ റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിൽ ആണ് യുവാവിനെ കുത്തിക്കൊന്നത്. വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേൽക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷ(24) എന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 9.30ഓടെ മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്.
ALSO READ: പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് കൊല; നീണ്ട കവർച്ചാ പരമ്പരയ്ക്കൊടുവിൽ പ്രതി പൊലീസ് പിടിയിൽ
ചാലക്ക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റും. പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
Post Your Comments