
ചെന്നൈ: ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ലെന്ന് തമിഴ്‌നാട് സി.പി.ഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ജി. രാമകൃഷ്ണന്‍. സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനമുന്നയിച്ച മക്കള്‍ നീതി മയ്യം നേതാവ് കമൽ ഹാസന് മറുപടി നൽകുകയായിരുന്നു ജി. രാമകൃഷ്ണന്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം വാങ്ങിയാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്നായിരുന്നു കമൽ ഹാസൻ ആരോപണമുന്നയിച്ചത്. കമൽ ഹാസന് ഇടതുപക്ഷം എന്താണെന്ന് അറിയില്ലെന്നാണ് ജി. രാമകൃഷ്ണന്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read:ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുൻപേ എടുത്ത തീരുമാനമാണതെന്നും ഗൗതമി
‘ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ ഹാസന് അറിയില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല. ഇതാണ് ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിന് പറയാനുള്ളത്. ഇത്തരം ആരോപണങ്ങള്‍ക്ക് കമല്‍ഹാസന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’. – ജി. രാമകൃഷ്ണന്‍ പറഞ്ഞു.
ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സി.പി.ഐ.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും സ്റ്റാലിനെ വിശ്വാസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കമൽ ഹാസൻ പറഞ്ഞത്.
Post Your Comments