Latest NewsKeralaNews

തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിന് ബിജെപി പിന്തുണ

തലശ്ശേരി: തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനം. തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സി.ഒ.ടി നസീര്‍. തനിക്ക് ബി.ജെ.പി പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പാർട്ടി ഇങ്ങനെയൊരു നിർണായക തീരുമാനമെടുത്തത്. നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രവർത്തകർ അംഗീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

Also Read:‘ഗുരുവായൂര്‍ മോഡല്‍’ മാതൃകയാക്കി വോട്ട് പെട്ടിയിലാക്കാന്‍ സി.പി.എം നീക്കം

തലശ്ശേരിയില്‍ നിലവിൽ എൻ ഡി എയ്ക്ക് സ്ഥാനാർത്ഥിയില്ല. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപോയിരുന്നു. ഇതിനു പിന്നാലെ, ബിജെപിയുടെ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ നടപടി ബി.ജെ.പി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ, പരസ്യ പിന്തുണ നൽകി ബിജെപി രംഗത്തെത്തിയത്.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button