ന്യൂഡൽഹി : നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. അടുത്ത മാസം 17 നാണ് ഉപതെരഞ്ഞെടുപ്പ്.
Read Also: വാക്‌സിൻ സ്വീകരിച്ച ശേഷവും കോവിഡ് ബാധിക്കുന്നതെങ്ങനെ; പഠനങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ
14 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ കർണ്ണാടക, മദ്ധ്യപ്രദേശ്, മിസോറാം, നാഗാലാന്റ് , ഒഡീഷ, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
മഹാരാഷ്ട്രയിലെ പന്താർപൂർ, ഗുജറാത്തിലെ മോർവ്വ ഹദാഫ്, ഉത്തരാഖണ്ഡിലെ സാൾട്ട് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പന്താർപൂർ നിയമസഭാ സീറ്റിൽ പ്രമുഖ ബിജെപി നേതാവ് സമാധാൻ മഹാദേവ് ഉതാദേവ് ആണ് മത്സരിക്കുന്നത്. മോർവ്വ ഹദാഫിൽ നിമിഷാബെൻ മൻഹർസിൻ സുതാറും സാൾട്ടിൽ മഹേഷ് ജീനയും ജനവിധി തേടും.
ആന്ധ്രാ പ്രദേശിലെ തിരുപ്പതി, കർണ്ണാടകയിലെ ബെൽഗാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങൾ.
Read Also: അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കും; ഉത്തരവുമായി ഡെപ്യൂട്ടി കമ്മീഷണർ
Post Your Comments