മനാമ: കൊറോണ വ്യാപനത്തിന് കുറവ് വരാത്ത പശ്ചാത്തലത്തിൽ പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 16,356 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ 829 പേർക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 7847 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. മൊത്തം 4,71,927 പേര് രാജ്യത്ത് കോവിഡ് വാക്സിന് ഒന്നാം ഘട്ടം സ്വീകരിച്ചിട്ടുണ്ട്. 2,45,481 പേര് രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്ത് ഇതേവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 513 ആയതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
Post Your Comments