ഭുവനേശ്വർ: പാമ്പിൻ വിഷം കടത്താൻ ശ്രമിച്ച ആറംഗ സംഘം പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഭുവനേശ്വർ വനംവകുപ്പ് ജീവനക്കാരാണ് പ്രതികളെ പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Also: ലക്ഷ്മി രാജീവും എന്.ഇ. സുധീറും അടക്കമുള്ളവർ സുരേഷ് ഗോപിയെ ലക്ഷ്യം വെയ്ക്കുന്നത് എന്തുകൊണ്ട്?
ഒരു ലിറ്റർ പാമ്പിൻ വിഷം ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഡിഎഫ്ഒ അശോക് മിശ്ര അറിയിച്ചു. മൂന്ന് പേർക്കായി 10 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ഇവർ വിഷം കടത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപയിലധികം രൂപ വിലവരുന്ന പാമ്പിൻ വിഷമാണ് പിടികൂടിയതെന്നും ഉദ്യോഗസ്ഥർ പറയുന്നു. അറസ്റ്റിലായ പ്രതികളെ തിങ്കളാഴ്ച്ച കോടതി മുൻപാകെ ഹാജരാക്കും.
Post Your Comments