Latest NewsKeralaNattuvarthaNews

‘മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണ്. വര്‍ഗ്ഗീയ സംഘടനയല്ല, ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയതയില്ല’; ശശി തരൂർ

മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണെന്നും, മറിച്ച് വര്‍ഗ്ഗീയ സംഘടനയല്ലെന്നും ശശി തരൂർ എം.പി. ലീഗിനെ വര്‍ഗ്ഗീയ കക്ഷിയെന്നു വിളിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് മാത്രമേ കഴിയുകയുള്ളു വെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കൊരിക്കലും ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയത കാണാനായിട്ടില്ലെന്നും, എല്ലാ മതവിശ്വാസികളുമായും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന പാര്‍ട്ടിയാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഭജന കാലത്ത് ജിന്നയ്ക്കൊപ്പം പാക്കിസ്താനിലേക്കില്ലെന്ന നിലപാടെടുത്തവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍.

ഇന്ത്യന്‍ ഭരണഘടനയില്‍ അടിയുറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. അമിത് ഷായും മറ്റും മുസ്ലിം ലീഗിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ വെറുതെ കേട്ടു നില്‍ക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button