ന്യൂഡല്‍ഹി : ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി ഇന്ത്യന്‍ വ്യോമസേനയുടെ പ്രഹരശേഷം ഇരട്ടിപ്പിക്കാന്‍ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഉടനെത്തും. 10 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകാന്‍ അടുത്ത മാസം രാജ്യത്തെത്തുക. ഇതോടെ ഇന്ത്യയുടെ പക്കലുള്ള റഫേല്‍ വിമാനങ്ങളുടെ എണ്ണം 21 ആയി ഉയരും.
മൂന്ന് വിമാനങ്ങള്‍ ഏപ്രില്‍ ആദ്യവാരം ഫ്രാന്‍സില്‍ നിന്നും നേരിട്ട് ഇന്ത്യയില്‍ എത്തും. ഇതിന് പിന്നാലെ ഏഴ് യുദ്ധ, പരിശീലന വിമാനങ്ങള്‍ അടുത്ത മാസം രണ്ടാംവാരത്തോട് കൂടിയാകും രാജ്യത്ത് എത്തുക. 36 റഫേല്‍ വിമാനങ്ങള്‍ക്കായുള്ള കരാറിലാണ് ഫ്രാന്‍സിന്റെ ദസോള്‍ട്ട് ഏവിയേഷനുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ പ്രകാരം ആദ്യ സ്‌ക്വാഡ്രണ്‍ വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലും, രണ്ടാം ബാച്ച് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബറിലും രാജ്യത്തെത്തി.
അതേസമയം അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കേയാണ് കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നത് എന്നത് പ്രധാനമാണ്.
Post Your Comments