100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശി ആശാ റാണി. പരാധീനതകൾ നിറഞ്ഞ ജീവിതത്തിനിടയിൽ ടിക്കറ്റിനായി 100 രൂപ കഷ്ടപ്പെട്ട് മാറ്റിവെച്ച ആശയ്ക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ സമ്മാനമാണ്.
ഒരിക്കല്‍ കോടീശ്വരി ആകുമെന്ന് പല തവണ സ്വപ്നം കണ്ടിരുന്നുതായും തങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്നും ആശാ റാണി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ കുടുംബത്തെ തേടി ഭാഗ്യദേവതയുടെ കടാക്ഷം എത്തിയത്. പഞ്ചാബില്‍ പഴയ ആക്രിസാധനങ്ങളുടെ കട നടത്തുകയാണ് ആശയുടെ ഭര്‍ത്താവ്. ഇവരുടെ രണ്ട് ആണ് മക്കളും ഇതില്‍ സഹായിക്കുന്നുണ്ട്.
പുതിയ ഒരു വീട് വയ്ക്കണമെന്നാണ് ആശാ റാണിയുടെ ആഗ്രഹം. ചെറിയൊരു വീട്ടിലാണ് നിലവില്‍ കൂട്ടു കുടുംബമായി ഇവര്‍ താമസിക്കുന്നത്. ബാക്കി തുക ഭർത്താവിന്റെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്നും ഇവര്‍ പറയുന്നു.
Post Your Comments