പയ്യന്നൂര്‍ : തപാല്‍വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി കാട്ടിയതായി പരാതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബിഎല്‍ഒവിന്റെയും സാന്നിധ്യത്തില്‍ പ്രായമായ യഥാര്‍ത്ഥ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ വോട്ട്‌ചെയ്തുവെന്നാണു പരാതി.
Read Also : റെയിൽവേയുടെ നിർമ്മാണ കമ്പനിയിൽ നിരവധി ഒഴിവുകൾ ; പരീക്ഷയില്ലാതെ നേരിട്ട് പ്രവേശനം
യുഡിഎഫ് സ്ഥാനാര്‍ഥി എം. പ്രദീപ്കുമാറിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റായ കെ. ജയരാജാണു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പരാതി നല്കിയത്.പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 86 ല്‍ ക്രമനമ്പർ 857 കുഞ്ഞമ്പു പൊതുവാള്‍ എന്ന വോട്ടറുടെ വോട്ടാണു സിപിഎം പ്രവര്‍ത്തകര്‍ ചെയ്തത്.
വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു സിപിഎം പ്രവര്‍ത്തകര്‍ ഇത് ചെയ്യുമ്പോഴും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതായും പരാതിയില്‍ പറയുന്നു.ഞായറാഴ്ചയാണ് സംഭവം നടന്നത്. ബൂത്തിലെ ബിഎല്‍ഒ ആയ സി.ഷൈലയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.
Post Your Comments