COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം; ബംഗളൂരൂവില്‍ 10 വയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കോവിഡ്

ബംഗളൂരു: മാര്‍ച്ച് ഒന്നു മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ബംഗളൂരൂവില്‍ പത്തുവയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 224 ആണ്‍കുട്ടികള്‍ക്കും 228 പെണ്‍കുട്ടികള്‍ക്കുമാണ് കൊറോണ വൈറസ് രോഗബാധ ഉണ്ടായിരിക്കുന്നത്.

ആദ്യദിവസങ്ങളില്‍ എട്ടോ ഒന്‍പതോ കുട്ടികള്‍ക്കായിരുന്നു കോവിഡ് രോഗബാധയെങ്കില്‍ അവസാനദിവസങ്ങളില്‍ അത് 46 ആയി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ കൂട്ടികള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സ്‌കൂളുകള്‍ തുറന്നതുമാണ്് കോവിഡ് വ്യാപനത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്കൂളുകൾ തുറന്നതിന് പിന്നാലെ കുട്ടികള്‍ പുറത്തിറങ്ങുന്നത് പതിവായി. മറ്റ് പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതും രോഗം വര്‍ധിക്കാന്‍ ഇടയാക്കിയതായി ഡോ. ഗിരിധര റാവു പറഞ്ഞു. കൂടാതെ വീട്ടിലെ കൊറോണ വൈറസ് രോഗ ബാധിതരുമായി കുട്ടികള്‍ ഇടപഴകുന്നതും രോഗവ്യാപനത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. മാസ്‌ക് ധരിക്കാത്തതും സാമൂഹ്യ അകലം പാലിക്കാത്തതും കുട്ടികളെ എളുപ്പത്തില്‍ കോവിഡ് അപകടത്തില്‍പ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കിലും പാര്‍ക്കുകള്‍ പോലുള്ള മറ്റ് ഇടങ്ങളിലെ കൂടിച്ചേരലുകള്‍ സജീവമായതോടെ രോഗവ്യാപന സാധ്യത കൂടുതലാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്നും കുട്ടികളെ അടുത്തക്ലാസുകളിലേക്ക് ജയിപ്പിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button