ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. തനിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി തന്നെയാണ് അറിയിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും കേസ് അന്വേഷിക്കുക. എല്ലാ ആരോപണങ്ങളും അന്വേഷിക്കും സത്യം എന്നായാലും പുറത്തുവരുമെന്നും അനിൽ ദേശ്മുഖ് പ്രതികരിച്ചു.
മുംബൈ പോലീസ് കമ്മീഷ്ണർ പരംബീർ സീംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യവും വ്യാപകമായി ഉയർന്നിരുന്നു. ദേശ്മുഖിനെതിരായ കോഴവിവാദം പുറത്തുവന്നപ്പോഴും നടപടിയെടുക്കാത്ത സർക്കാരിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. രാജി ആവശ്യംശക്തമായപ്പോഴാണ് സർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നത്.
മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ പരംബീർ സിംഗിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയിരുന്നു. തുടർന്നാണ് പരംബീർ ആഭ്യന്തരമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയത്. കേസിൽ സസ്പെൻഷനിലായ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ അടുത്ത് മുംബൈയിലെ ബാറുടമകളിൽ നിന്ന് നൂറ് കോടിരൂപ വീതം പിരിച്ചുനൽകാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് പരംബീർ സിംഗിന്റെ ആരോപണം
Post Your Comments