KeralaLatest NewsNews

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സി.പി.എം ദേശീയ നേതൃത്വം

കടകംപള്ളിയുടെ തുറന്നുപറച്ചില്‍ ക്ഷമിക്കില്ലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിയ്‌ക്കെ സി.പി.എം ദേശീയനേതൃത്വം എടുത്ത തീരുമാനം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ നടപടി ഉണ്ടാകുമെന്ന സൂചന നല്‍കി സിപിഎം രംഗത്തുവന്നിരിക്കുകയാണ്. വിഷയത്തില്‍ വിശദീകരണം തേടുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനൗണ്‍സ്‌മെന്റ് വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ സി പി എമ്മാണെന്ന് ആരോപണം

ശബരിമല വിഷയം കോടതിക്ക് മുന്നിലാണ്. കോടതി തീരുമാനം വരുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാമെന്നും സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം തിരുത്തുമോ എന്നത് പ്രസക്തമല്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധി വന്നാല്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കടകംപള്ളി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും താന്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി എം.എം മണിയും രംഗത്തെത്തി. കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഡിത്തമാണെന്നും ഖേദം പ്രകടിപ്പിക്കാന്‍ പാര്‍ട്ടി ആരെയും ചുമതതലപ്പെടുത്തിയിട്ടില്ലെന്നും എം.എം മണി തുറന്നടിച്ചു. ശബരിമലയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button