
ചെന്നൈ : കേരളത്തിൽ ഏറ്റുമുട്ടുന്ന കോൺഗ്രസും സിപിഎമ്മും ബംഗാളിൽ സഖ്യകക്ഷികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും സ്ഥിതി ഇത് തന്നെയാണ്.
Read Also : ബുർഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ ; പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ
ഡിഎംകെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിലാണ് കോൺഗ്രസും, സിപിഎമ്മും, മുസ്ലീം ലീഗുമെല്ലാം. മുസ്ലീം ലീഗ് മൂന്ന് സീറ്റിലാണ് മത്സരിക്കുന്നതും. ഈ സീറ്റുകളിൽ മുസ്ലീം ലീഗിനായി സിപിഎമ്മുകാർ വോട്ട് ചോദിക്കുന്ന വീഡിയോയും വൈറലായിക്കഴിഞ്ഞു. കോണി ചിഹ്നത്തിലാണ് വോട്ട് ചോദിക്കുന്നത്.
കടയനല്ലൂർ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ കെ.എ.എം. മുഹമ്മദ് അബൂബക്കറിന് വേണ്ടിയാണ് ഇരു പാർട്ടികളും സംയുക്തമായി വോട്ട് ചോദിച്ച് പ്രചാരണം നടത്തുന്നത്.
https://www.facebook.com/permalink.php?story_fbid=1351102025272008&id=100011166698320
Post Your Comments