ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ വേഗത്തിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് രണ്ടാം തരംഗവും വലിയ ആഘാതമുണ്ടാക്കിയിരിക്കുന്നത്. അതേസമയം ആദ്യത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാമത്തെ തരംഗത്തിലെ ഉയര്‍ന്ന പരിശോധന നിലകളാണ് കുത്തനെയുള്ള വര്‍ദ്ധനവിന് കാരണം.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്
രണ്ടാം തരംഗത്തിന്റെ തുടക്കം പരിശോധിച്ചാല്‍ ഫെബ്രുവരി 15ന് 11,107 ആയിരുന്ന പ്രതിദിന കണക്ക് മാര്‍ച്ച് 21 ആയപ്പോഴേക്കും 37,223 ആയി. സമാനമായ വര്‍ദ്ധനവാണ് 2020 ജൂണ്‍ 16 മുതല്‍ ജൂലൈ 22 വരെയുള്ള സമയത്തും രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വരെ വര്‍ദ്ധനവ് ഉണ്ടായി. 2020 ജൂണ്‍, ജൂലൈ മാസങ്ങളില്‍ 247414 ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെ 792261 പരിശോധനകളാണ് നടത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 62,714 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുിട്ടുള്ളത്. അഞ്ച് മാസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴാണ്. തുടര്‍ച്ചയായ 18-ാം ദിവസവും ഇന്ത്യയില്‍ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1.19 കോടിയിലേക്ക് എത്തിയിട്ടുണ്ട്.
Post Your Comments