ഈ നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 31-ന് മുമ്പ് ചെയ്‌തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020 ജൂൺ 30 ആയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇത് 2021 മാര്‍ച്ച് 31-ലേക്ക് നീട്ടിയിരിക്കുകയാണ്.
ഇനിയും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷേ പിഴയൊടുക്കേണ്ടി വന്നേയ്ക്കാം. രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയാണ്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.
ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പാന്‍-ആധാര്‍ ലിങ്കിംഗ് വിജയകരമാകുന്നതിന് പാൻ കാർഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങൾ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ ആധാർ കാർഡ് അനിവാര്യമാക്കിയിട്ടുണ്ട്. അതിനാൽ, പാൻ കാർഡ് ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. മാർച്ച് 31 ന് മുൻപായി ഇത് ചെയ്യേണ്ടതുണ്ട്. എങ്ങനെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്, ഒരു എസ്എംഎസ് വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് www.incometaxindiaefiling.gov.in വഴിയോ ലിങ്കിംഗ് നടത്താവുന്നതാണ്.
Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ
1. എസ്എംഎസ് വഴി ലിങ്ക് ചെയ്യാൻ: നിങ്ങളുടെ ആധാർ പാൻ കാർഡുമായി എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക
2. ആദായ നികുതി വെബ്സൈറ്റ് വഴിയാണെങ്കിൽ: www.incometaxindiaefiling.gov.in എന്ന ലിങ്ക് ടൈപ്പ് ചെയ്യ്ത് അതിൽ നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ആധാറിലെ നിങ്ങളുടെ പേര്, തുടർന്ന് ഒരു ക്യാപ്‌ച കോഡ് എന്നിവ നൽകുക. ചുവടെയുള്ള ലിങ്ക് ആധാർ ബട്ടണിൽ ക്ലിക്കുചെയ്യുക, നിങ്ങളുടെ കാർഡുകൾ ലിങ്ക് ചെയ്യപ്പെടും.
Post Your Comments