Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ 21 കാരൻ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ 21 കാരൻ പിടിയിൽ. പെരിങ്ങമല അടിപ്പറമ്പ് ചോനമലയിൽ ആരോമലാണ് പിടിയിലായത്. പെരിങ്ങമല സ്വദേശിനിയായ 16 കാരിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്‌സോ നിയമ പ്രകാരമാണ് ആരോമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: രാജ്യത്തിന്റെ അഭിമാനം; മിതാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ആരോമലും പെൺകുട്ടിയും കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും സ്റ്റേഷനിലേക്കെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇതിനിടെയാണ് ആരോമൽ പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ശാരീരിക ചൂഷണത്തിനിരയായതായി കണ്ടെത്തി.

പാലോട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു വധശ്രമകേസിലും ആരോമൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read Also: നഗരവീഥികൾ കയ്യടക്കി ആട്ടിൻകൂട്ടം; ആശങ്കയിൽ പ്രദേശവാസികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button