മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മറ്റ് ശാരീരിക വിഷമതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് സഹായം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സച്ചിൻ നന്ദി അറിയിക്കുകയും ചെയ്തു.
Read Also: പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയം നേടുമെന്ന് പിസി ജോര്‍ജ്
Post Your Comments