Latest NewsIndiaNews

വിമാനം കണ്ടുപിടിക്കാത്ത കാലത്ത് രാമായണത്തിലെ പുഷ്പക വിമാനം പറന്നതെങ്ങനെ ?

ഇതിനുപിന്നിലെ ശാസ്ത്രീയ സത്യങ്ങള്‍ പാഠ്യവിഷയമാക്കുന്നു

ഭോപ്പാല്‍: ഹനുമാന്റെ വാല്‍ തീപിടിച്ച് കരിയാത്തതിന് കാരണമെന്ത് ? പുഷ്പക വിമാനം പറന്നതെങ്ങനെ ? ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തവും ശാസ്ത്രീയവുമായ ഉത്തരം യൂണിവേഴ്‌സിറ്റി നിങ്ങളെ പഠിപ്പിക്കും. മദ്ധ്യപ്രദേശിലെ ഭോജ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി പുതിയ ഡിപ്ലോമ കോഴ്‌സും തുടങ്ങിയിട്ടുണ്ട്. ‘രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും’ എന്നതാണ് പേര്. രാവണന്‍, പുഷ്പക വിമാനം, ലങ്ക ദഹിപ്പിച്ചിട്ടും ഹനുമാന്റെ വാല്‍ കത്തി നശിക്കാത്തത് എന്നിവയ്‌ക്കെല്ലാമുള്ള ശാസ്ത്രീയ മറുപടി സമഗ്രമായ കോഴ്‌സിലൂടെ നല്‍കാനാണ് അധികൃതരുടെ ശ്രമം.

Read Also : ഒന്നാംഘട്ട വോട്ടെടുപ്പ്, ബംഗാളിലും അസമിലും കനത്ത പോളിംഗ് : പ്രതീക്ഷയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍

രാമചരിതമാനസത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും മനസിലാക്കിപ്പിക്കുന്നതിനും വേണ്ടി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കോഴ്‌സ് തുടങ്ങിയതെന്നാണ് സര്‍വകലാശാലാ അധികൃതര്‍ പറയുന്നത്. രാമചരിതമാനസത്തിലെ പദ്യങ്ങളെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, പരിസ്ഥിതി ശാസ്ത്രം എന്നിവയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതാണ് കോഴ്‌സ്. രാമചരിത മാനസവും ഫിസിക്‌സും, രാമചരിത മാനസവും ബയോളജിയും രാമചരിത മാനസവും കെമിസ്ട്രിയും രാമചരിത മാനസവും പരിസ്ഥിതി ശാസ്ത്രവും എന്നിങ്ങനെ നാല് വിഷയങ്ങളാണ് ഇതിലുള്ളത്.

കോഴ്‌സില്‍ ചേരാനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത 12-ാം ക്‌ളാസാണ്. ഈ മാസം 31വരെ അപേക്ഷിക്കാം. ഇതിനകം 50 പേര്‍ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button