കോട്ടയം: കഴിഞ്ഞതെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്നവർ ഇത്തവണ ഇരു ചേരികളിലായി മത്സരിക്കുകയാണ്. ഈ അവസരത്തിൽ കോൺഗ്രസ് എം നേതാവിന്റെ കാർ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ഉപയോഗിച്ചത് വിവാദമാകുന്നു.
രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയപ്പോള്‍ പത്തനംതിട്ടയില്‍ ഉപയോഗിച്ചത് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ സ്വന്തം കാര്‍. രാഹുലിന്റെ റോഡ് ഷോയിലുടനീളം ഉണ്ടായിരുന്നത് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിന്റെ കിയയാണ്.
കെഎല്‍ 10 ബിഇ 4455 എന്ന നമ്പറിലുള്ള രാജുവിന്റെ കാറില്‍ കയറിയുള്ള രാഹുലിന്റെ റോഡ് ഷോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ രാജുവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഡീലര്‍ എന്ന നിലയില്‍ മാത്രമാണ് വാഹനം നല്‍കിയതെന്നുമാണ് എന്‍എം രാജുവിന്റെ വിശദീകരണം
Post Your Comments