Latest NewsIndiaNews

നരേന്ദ്രമോദിയെ അപമാനിച്ചും ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞും പ്രശാന്ത് ഭൂഷണ്‍, അഭിഭാഷകനെതിരെ രാജ്യമെങ്ങും വിമര്‍ശനം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ നുണേന്ദ്ര മോദിയെന്ന് ആക്ഷേപിച്ച് പ്രശാന്ത് ഭൂഷണ്‍ . ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി താനും സഹപ്രവര്‍ത്തകരും സത്യാഗ്രഹം നടത്തുമ്പോള്‍ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും പ്രധാനമന്ത്രി മോദി ധാക്കയില്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് എത്തിയത്.

Read Also : രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗം; വ്യാപനം തടയാന്‍ അഞ്ചിന പദ്ധതികളുമായി കേന്ദ്രം

മോദി തന്റെ ജീവിതത്തില്‍ സംഭവിച്ചുവെന്ന് പറയുന്ന ഓരോ കാര്യങ്ങളും നുണയാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

മുതലയുമായി മല്‍പ്പിടിത്തം നടത്തി

റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു

വനത്തില്‍ താമസിച്ചു

ഹിമാലയത്തില്‍ യോഗ അനുഷ്ഠിച്ചു

1988 ഡിജിറ്റല്‍ കാമറ ഉപയോഗിച്ചു

1980 ല്‍ ഇ-മെയില്‍ ഉപയോഗിച്ചു

സമ്പൂര്‍ണ രാഷ്ട്രതന്ത്ര വിഷയത്തില്‍ ബിരുദം നേടി

ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിനായി പോരാടി

ഇവയാണ് കള്ളമെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ പ്രശാന്ത് ഭൂഷണെതിരെ നിരവധി ആളുകളാണ് രംഗത്ത് എത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button