കോട്ടയം : കോട്ടയം ജില്ലയില്‍ 212 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 209 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോബാധിതരായിരിക്കുന്നു. പുതിയതായി 3220 പരിശോധനാഫലങ്ങളാണ് ജില്ലയിൽ ലഭിച്ചിരിക്കുന്നത് .
കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 87 പുരുഷന്‍മാരും 101 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.124 പേര്‍ രോഗമുക്തരായി. 1476 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83843 പേര്‍ കോവിഡ് ബാധിതരായി. 81515 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7610 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments